CinemaLatest NewsMollywoodNEWS

‘ഫഹദിനും നസ്രിയയ്ക്കും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നൊരു താല്‍പ്പര്യമുണ്ടായിരുന്നു ; തുറന്നു പറഞ്ഞ് അന്‍വര്‍ റഷീദ്

 

മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത പ്രിയതാരമാണ് നസ്രിയ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്‍വര്‍ റഷീദ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്ന നസ്രിയ നസിം ആണ്. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ആദ്യമൊരു നായികാ കഥാപാത്രമില്ലായിരുന്നു എന്നാണ് അന്‍വര്‍ പറയുന്നത്.

‘സത്യം പറഞ്ഞാല്‍ ട്രാന്‍സില്‍ ആദ്യമൊരു നായിക കഥാപാത്രമില്ലായിരുന്നു. നായകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ കുറേ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോഴാണ് ഒരു മെയില്‍ ഫീമെയില്‍ ലീഡുണ്ടാകേണ്ടത് ശരിക്കും ഒരു സിനിമയുടെ വിജയത്തിന് ആവശ്യമല്ലേയെന്ന് തോന്നിയത്. അങ്ങനെയാണ് ട്രാന്‍സില്‍ ഒരു പ്രധാന സ്ത്രീകഥാപാത്രം വരുന്നത്.’

‘ഫഹദിനും നസ്രിയയ്ക്കും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നൊരു താല്‍പ്പര്യമുണ്ടായിരുന്നു. കംഫര്‍ട്ടബിളായ ഒന്നാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളു എന്നവര്‍ തീരുമാനിച്ചിരുന്നു. നമ്മളോട് അവര്‍ താല്‍പ്പര്യമറിയിച്ചു. ആലോചിച്ചപ്പോള്‍ ട്രാന്‍സിലെ ലീഡ് നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. നസ്രിയ ഇതുവരെ ചെയ്തിട്ടുള്ളതു പോലെ കുട്ടിത്തവും നിഷ്‌കളങ്കതയുമുള്ള കഥാപാത്രമില്ല ഇതിലുള്ളത്. കുറച്ച് മാറിയിട്ടുള്ള ഒരു കഥാപാത്രം. നസ്രിയയ്ക്കും അത് ചെയ്യാന്‍ താല്‍പ്പര്യമായിരുന്നു.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button