CinemaLatest NewsMollywoodNEWS

ജീവിതത്തിലെ ആ ബുദ്ധിമുട്ടേറിയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഫഹദും നസ്രിയയും

ചുറ്റും പരിചിത മുഖങ്ങളായതിനാല്‍ ഷൂട്ടിങ്ങും അത്ര ബുദ്ധിമുട്ടുളളതായിരുന്നില്ല.

മലയാള സിനിമ ലോകത്ത് നിരവധി ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയതാരമാണ് ഫഹദുംനസ്രിയയും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ഇരുവരുടെയും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ചാണ് ഇരുവരും മനസ്സു തുറന്നത്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്. ഇതുപോലൊരു കഥാപാത്രത്തിന്റെ ഛായയുളള മറ്റൊന്ന് ഇതിന് മുന്‍പ് ചെയ്തിട്ടേയില്ലെന്നാണ് നസ്രിയ വ്യക്തമാക്കുന്നത്. മലയാള മനോരമയുടെ അഭിമുഖത്തിലാണ് താരദമ്പതികള്‍ ഇക്കാര്യം പറഞ്ഞത്.

ട്രാന്‍സ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമുളള സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ കഥാപാത്രം തിയറ്ററില്‍ പ്രേക്ഷകനെ ഏത് തരത്തില്‍ എക്സൈറ്റ് ചെയ്യിക്കും എന്ന ആകാംക്ഷ കാരണമാണ് കഥാപാത്രത്തെക്കുറിച്ച് താന്‍നൊന്നും പറയാത്തത്. വളരെ ഫ്രഷ് ആണ് ട്രാന്‍സും അതിലെ എന്റെ കഥാപാത്രവും. – ഫഹദ്വിവാഹശേഷം തങ്ങളെ ഒരുമിച്ച് അഭിനയിക്കാന്‍ വിളിക്കുന്നത് ട്രാന്‍സിലാണെന്നും ഒന്നിച്ച് ചെയ്യണമെന്ന് തങ്ങള്‍ക്ക് തോന്നിയ സിനിമയും ട്രാന്‍സാണെന്നും ഫഹദ് പറഞ്ഞു

തനിക്ക് അത്ര ഹെവി വര്‍ക്കല്ലായിരുന്നു ട്രാന്‍സിലെ കഥാപാത്രമെന്നും ചുറ്റും പരിചിത മുഖങ്ങളായതിനാല്‍ ഷൂട്ടിങ്ങും അത്ര ബുദ്ധിമുട്ടുളളതായിരുന്നില്ല. തന്റെ ജീവിതവുമായി വളരെ കുറച്ച് മാത്രം ബന്ധപ്പെടുത്താനാകുന്ന കഥാപാത്രമാണ് ട്രാന്‍സിലേത്. ഇതുപോലൊരു കഥാപാത്രത്തിന്റെ ഛായയുളള മറ്റൊന്ന് ഇതിന് മുന്‍പ് ചെയ്തിട്ടേയില്ലെന്നും നസ്രിയ വ്യക്തമാക്കി വിവാഹശേഷം തങ്ങളെ ഒരുമിച്ച് അഭിനയിക്കാന്‍ വിളിക്കുന്നത് ട്രാന്‍സിലാണെന്നും ഒന്നിച്ച് ചെയ്യണമെന്ന് തങ്ങള്‍ക്ക് തോന്നിയ സിനിമയും ട്രാന്‍സാണെന്നും ഫഹദ് പറയുന്നു. ട്രാന്‍സ് പോലെ അത്രയും എക്സൈറ്റഡ് ആക്കിയ മറ്റൊരു പ്രൊജക്റ്റും ഒന്നിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് വന്നിട്ടില്ല. അതുകൊണ്ടാണ് അഞ്ചുവര്‍ഷത്തെ ഇടവേള ഉണ്ടായതെന്നും നസ്രിയ പറഞ്ഞു. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുണ്ട് ട്രാന്‍സിന്. ഇരുവരുടെയും സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button