CinemaGeneralLatest NewsMollywoodNEWSUncategorized

‘ഇന്നത്തെ ദിവസത്തിനായി ഞാൻ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്’ ; വൈറലായി നടി ഭാവനയുടെ ചിത്രങ്ങൾ

കോളിവുഡിൽ വൻ വിജയമായിരുന്ന 96 ന്റെ കന്നഡ പതിപ്പാണ് ഭാവനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

മലയാള സിനിമയിലെ പ്രിയ താരമാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണെകിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റയെ സിനിമ വിശേഷങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി തന്റയെ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

 

View this post on Instagram

 

I am in charge of how I feel and today I am choosing HAPPINESS ??

A post shared by Bhavs ??‍♀️ (@bhavanaofficial) on

”എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള അവാകാശം എനിക്ക് മാത്രമാണുള്ളത്, ഇന്നത്തെ ദിവസത്തിനായി ഞാൻ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്”. എന്ന കുറിച്ചു കൊണ്ടാണ് വ്യത്യസ്ത പോസിലുള്ള അഞ്ച് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ചിത്രവും പോസ്റ്റും ഇതിനോടകം തന്നെ വൈറലാണ്. കോളിവുഡിൽ വൻ വിജയമായിരുന്ന 96 ന്റെ കന്നഡ പതിപ്പാണ് ഭാവനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച സ്വീകാര്യയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നു. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറി അവധി ആഘോഷത്തിലാണ് ഭാവനായിപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button