CinemaLatest NewsMollywoodNEWS

ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണ് വിശേഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

കരിയറില്‍ അഞ്ചാമത്തെ സിനിമയുമായാണ് വിനീത് എത്തുന്നത്

മലയാള സിനിമ ലോകത്ത് ഗായകനായി എത്തി അഭിനയ മികവുകൊണ്ടും സംവിധായക മികവുകൊണ്ടും ആരാധകരുടെ കൈയ്യടി നേടിയ പ്രിയതാരമാണ് വിനീത് ശ്രീനിവാസന്‍ .താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. കുടുംബസമേതമുള്ള പുതിയ ചിത്രമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. കുഞ്ഞനിയത്തിയെ താലോലിക്കുന്ന വിഹാനെയും എടുത്ത് നില്‍ക്കുന്ന വിനീതിനെയാണ് ചിത്രത്തില്‍ കാണുന്നത്. വിനീത് മക്കളെയാണ് നോക്കുന്നതെങ്കില്‍ ദിവ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണെന്നും വിനീത് കുറിച്ചിട്ടുണ്ട്. ആര്‍ ജെ മാത്തുക്കുട്ടിയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തെ കുഞ്ഞുമാലാഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് എത്തിയിരുന്നു.

അതേസമയം ഏത് റോളും തന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ഹൃദയത്തിന്റെ തിരക്കുകളിലാണ് വിനീത് ഇപ്പോള്‍ കരിയറില്‍ അഞ്ചാമത്തെ സിനിമയുമായാണ് വിനീത് എത്തുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.താരങ്ങള്‍ ഒരുമിച്ചെത്തുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button