CinemaLatest News

സോഷ്യൽ മീഡിയയിലെങ്ങും ​​ഗെറ്റ്സൂൺ വെൽ തല ഹാഷ്ടാ​ഗ്; ഷൂട്ടിങ്ങിനിടെ ബൈക്കിൽ നിന്ന് വീണ അജിത്തിന് പരിക്ക്; പ്രാർഥനയോടെ ആരാധകർ

അജിത്തിന് പരിക്കേറ്റതോടെ ചിത്രത്തിന്റെ ചിത്രീകരണം നിർത്തി

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിനിടെ ബൈക്കിൽ നിന്ന് വീണ് സൂപ്പർ താരം അജിത്തിന് പരിക്ക്.

സംഘട്ടന രം​ഗം ബൈക്കിൽ ചിത്രീകരിക്കുന്നതിനിടെ അജിത്ത് തെന്നി വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ അതേ സമയം പരിക്ക് അത്ര ​ഗുരുതരമല്ല എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും വാർത്തകൾ പുറത്ത് വരുന്നു.

അജിത്തിന് പരിക്ക് പറ്റി എന്ന വാർത്ത വന്നതിന് പിന്നാലെ ആരാധകർ ​ഗെറ്റ് വെൽ തല ഹാഷ്ടാ​ഗുകളുമായി താരത്തിന് വേണ്ടിയുള്ള പ്രാർഥനയിലാണ്.

എച്ച് വിനോദും , അജിത്തും നേർകൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണ് വലിമൈ. ബോണി കപൂറാണ് ചിത്രം നിർമ്മിയ്ക്കുന്നത്.

ഹുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായെത്തുന്നത് . ദീപാവലി ചിത്രമായാണ് വലിമൈ എത്തുക. തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് . വലിമൈയിൽ പോലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് . അജിത്തിന് പരിക്കേറ്റതോടെ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവച്ചു.

shortlink

Related Articles

Post Your Comments


Back to top button