CinemaGeneralLatest NewsMollywoodNEWS

നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ ആ പാവയെ എടുത്തുവെയ്ക്കാൻ ; രജിത് കുമാറിനോട് ഫുക്രു

ഷോയിൽ പുതുതായി വന്ന അമൃത സുരേഷ് ഈ പാവയെ എടുക്കാൻ ശ്രമിച്ചതായിരുന്നു തർക്കത്തിന് തുടക്കം. 

ബിഗ് ബോസിൽ സമൂഹത്തിന്റെ വ്യത്യസ്‍ത മേഖലകളിൽ നിന്നുമാണ് മത്സരാർത്ഥികൾ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വിഷയത്തിലും ഓരോ ആള്‍ക്കാര്‍ക്കും വ്യത്യസ്‍ത അഭിപ്രായങ്ങളാണ് ഉള്ളത് ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും പതിവാണ്. ഷോയിലെ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് കുറച്ച് പാവകളെ നൽകിയിരുന്നു. അതിലെ ഏറ്റവും വലിയ പാവയ്ക്ക് ഇവർ രാജൻ എന്നാണ് പേര് നൽകിയിരുന്നത്. എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ
ഈ പാവയെ ചൊല്ലിയും തര്‍ക്കമുണ്ടായി.

ഷോയിൽ പുതുതായി വന്ന അമൃത സുരേഷ് ഈ പാവയെ എടുക്കാൻ ശ്രമിച്ചതായിരുന്നു തുടക്കം.  എന്നാല്‍ തന്നെ അറുത്തിട്ട് മാത്രമേ രാജനെ കൊണ്ടുപോകാൻ പറ്റൂ എന്നാണ് ഫുക്രു അമൃതയോട് പറഞ്ഞത്. എന്നാൽ അത് എല്ലാവര്‍ക്കുമായി തന്നതാണ് അത് അവൻ അവന്റെ കസ്റ്റഡിയിലാക്കി മാറ്റി വെച്ചിരിക്കുകയാണെന്ന് രജിത് കുമാര്‍ പറഞ്ഞു. ഇത് പിന്നീട് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു.

നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ അതെടുത്തുവയ്‍ക്കാൻ എന്ന് രജിത് കുമാറിന്റെ അടുത്തുള്ള പാവയെ ചൂണ്ടി ഫുക്രു ചോദിച്ചു. എല്ലാവര്‍ക്കും തന്നതാണ് ആര്‍ക്കു വേണമെങ്കിലും എടുക്കാം എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നിട്ട് പൊട്ടിട്ട് അതിനെ ചിന്നുവെന്ന് വിളിച്ചുനടക്കുന്നതോ എന്ന് ഫുക്രു ചോദിച്ചു. എല്ലാവര്‍ക്കും ഓരോന്നുണ്ട്, വലുത് എല്ലാവര്‍ക്കും ഉള്ളതാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ എടുത്തോ എന്ന് പറഞ്ഞ്  ഫുക്രു വലിയ പാവ രജിത് കുമാറിന് നേര്‍ക്ക് എറിഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കുമായി ഉള്ളതാണ് എന്നാണ് പറഞ്ഞതെന്ന് വീണ്ടും രജിത് കുമാര്‍ പറഞ്ഞു. എന്തായാലും എറിഞ്ഞതുകൊണ്ട് താൻ ഒന്ന് എടുക്കട്ടെ എന്ന് രജിത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഒക്കത്തെടുത്തുകൊണ്ട് പാവ ഫുക്രുവിന്റെ കട്ടിലില്‍ തന്നെ കൊണ്ടുപോയി വയ്‍ക്കുകയും ചെയ്‍തു. തന്നെ ചൊറിഞ്ഞ് കഴിഞ്ഞപ്പോൾ രജിത് കുമാറിന് സമാധാനമായി എന്നും
ഫക്രു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button