CinemaGeneralLatest NewsMollywoodNEWS

അമൃതയിൽ നിന്നും നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നതായി വീണ

രജിത് കുമാറുമായി അഭിയും അമൃതയും സംസാരിക്കുന്നതും കൂട്ടുകൂടുന്നതും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് ആര്യയും വീണയും പറഞ്ഞിരുന്നു

ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ സഹോദരിമാരായ മത്സരാര്‍ഥികളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഷോയിൽ ഇവരെത്തിയ സമയത്ത് അമ്മുവിനേയും അഭിയേയും തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ആര്യയും വീണയും ഷാജിയുമൊക്കെ പറഞ്ഞിരുന്നത്.

എന്നാൽ ഷോയിലെത്തിയ ഇവർ രജിത് കുമാറുമായിട്ടാണ് കൂടുതൽ അടുപ്പം കാണിച്ചിരുന്നത്. ഇതോട് രജിത് കുമാറുമായി അഭിയും അമൃതയും സംസാരിക്കുന്നതും കൂട്ടുകൂടുന്നതും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് ആര്യയും വീണയും പറഞ്ഞിരുന്നു. സുജോയും രഘുവും രജിതുമൊക്കെയായി മാത്രമേ അവര്‍ സംസാരിക്കുകയുള്ളൂയെന്നും ആര്യ ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം തങ്ങളോട് നല്ല രീതിയിലാണ് സംസാരിക്കുന്നതെന്നായയിരുന്നു അഭിയും അമൃതയും പറഞ്ഞത്.

ഇപ്പോഴിതാ അമൃതയുമായി തനിക്ക് അടുക്കാനാവുന്നില്ലെന്നും സംസാരിക്കുമ്പോള്‍ത്തന്നെ നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നുവെന്നും വീണ പറഞ്ഞിരുന്നു. അഭിയും അമൃതയും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു വീണ ഇതേക്കുറിച്ച് സംസാരിച്ചത്. എന്നാൽ ചേച്ചിയെ കാണുമ്പോള്‍ തനിക്കും നെഗറ്റീവാണ് തോന്നുന്നതെന്നും സംസാരിക്കുന്നതിനിടയില്‍ കാണിച്ച് തരാം, എവിടെയെത്തുമെന്ന് നോക്കാം ഇങ്ങനെയൊക്കെയാണ് ചേച്ചി പറഞ്ഞത്. എല്ലാത്തിലും നെഗറ്റീവാണ് ചേച്ചി പറയുന്നതെന്നും അമൃത വ്യക്തമാക്കി.

എന്നാൽ സംസാരിച്ച് വരുന്നതിനിടയില്‍ വിഷയം മാറ്റാനും പറയുന്നയാളിനെ വട്ടംകറക്കാനും അമൃതയ്ക്ക് കഴിയുമെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു വീണ. ഇതാണ് കാര്യം, ഇത്രയേയുള്ളൂ, ഇവരോട് സംസാരിച്ചാല്‍ സംഭവിക്കുന്നത് ഇതാണെന്നായിരുന്നു അമൃത പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button