CinemaGeneralLatest NewsMollywoodNEWS

രജിത്തിനെ ഞെട്ടിച്ച് ബിഗ് ബോസിലെ ആദ്യ നോമിനേഷന്‍

കഴിഞ്ഞ ആഴ്ചകളിൽ ബിഗ് ബോസിൽ നടന്ന സംഭവവികാസങ്ങള്‍ മൂലം രണ്ട് ഗ്രൂപ്പായി തിരിഞ്ഞ ബിഗ് ബോസ് വീട്ടിലെ നോമിനേഷനുകൾ രജിത് കുമാറിനൊപ്പം നിൽക്കുന്നവരുടെ നേരെയായിരുന്നു

ബിഗ് ബോസിലെ പത്താം ആഴ്ചയിലേയ്ക്കുള്ള നോമിനേഷനാണ് ഇന്നലത്തെ എപ്പിസോഡിൽ നടന്നത്. ബിഗ് ബോസ് തുടങ്ങിയ സമയം മുതൽ ക്യാപ്റ്റനായിരുന്ന ഒരു ആഴ്ച മാത്രം ഒഴിച്ച് എല്ലാം എവിക്ഷനിലും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മത്സരാര്‍ഥിയാണ് ഡേ. രജിത് കുമാർ. വീട്ടിലെ ഒറ്റയാനായ രജിത് കുമാറിനെ പലപ്പോഴും കൂട്ടത്തോടെ നോമിനേറ്റ് ചെയ്യുന്ന ആഴ്ചകള്‍ പോലും ഉണ്ടായിരുന്നു. എന്നാല്‍ ഈ ആഴ്ചയിലെ നോമിനേഷന്‍ ഫലം പുറത്തു വന്നപ്പോള്‍ തന്‍റെ പേര് ഇല്ലായിരുന്നുവെന്നത് അക്ഷരാര്‍ഥത്തിൽ രജിത്തിനെ വരെ ഞെട്ടിച്ചു. ബിഗ് ബോസ് വീട്ടിലെ ഒരാള്‍ പോലും രജിത്തിനെ നോമിനേറ്റ് ചെയ്തിരുന്നില്ലെന്നതാണ് വാസ്തവം.

കഴിഞ്ഞ ആഴ്ചകളിൽ ബിഗ് ബോസിൽ നടന്ന സംഭവവികാസങ്ങള്‍ മൂലം രണ്ട് ഗ്രൂപ്പായി തിരിഞ്ഞ ബിഗ് ബോസ് വീട്ടിലെ നോമിനേഷനുകൾ രജിത് കുമാറിനൊപ്പം നിൽക്കുന്നവരുടെ നേരെയായിരുന്നു. കണ്‍ഫഷന്‍ റൂമിലേക്ക് ആദ്യം നോമിനേഷൻ ചെയ്യാനായി വിളിച്ചത് അമൃതയെയും അഭിരാമിയെയും ആയിരുന്നു. ആര്യ, പാഷാണം ഷാജി ഇവരെയാണ് അമൃതയും അഭിരാമിയും ചേർന്ന് നോമിനേറ്റ് ചെയ്തത്.
ആര്യ ഞങ്ങള്‍ക്കെതിരെ കുത്തുന്ന തരത്തില്‍ പലപ്പോഴും സംസാരിച്ചു. ഞാന്‍ കണ്‍ഫഷന്‍ റൂമില്‍ ആയിരുന്നപ്പോള്‍ അഭിരാമയില്‍ നിന്ന് സ്വര്‍ണം നിന്ന് തട്ടപ്പറിക്കാന്‍ ശ്രമിച്ചു. ഗെയിമെന്ന രീതിയില്‍ എന്തും സംസാരിക്കാമെന്ന് പറയാമെങ്കിലും, രണ്ട് സ്ത്രീകളും സഹോദരിമാരുമായ ഞങ്ങളെ ഒരു വേശ്യയെന്ന തരത്തില്‍ ചിത്രീകരിച്ചു. പറയണമെന്ന് കരുതിയിരുന്നെങ്കിലും വയ്യാണ്ട് പുറത്തുപോയതുകൊണ്ടാണ് പറ്റാതിരുന്നത്. ഇരുവരും ഫേക്കാണെന്നും അവര്‍ പറ‍ഞ്ഞു.

പിന്നീടെത്തിയ ആര്യ സുജോ, അമൃതയെയും അഭിരാമി എന്നിവരെ നോമിനേറ്റ് ചെയ്തു. ഗെയിം കളിക്കാനല്ലാതെ ഇമേജ് നന്നാക്കാന്‍ വന്നതാണ് സുജോയെന്നും അമൃതയെയും അഭിരാമിയും ഗെയിമില്‍ ഞങ്ങളെ പറ്റിച്ചെന്നും ആര്യ പറഞ്ഞു.

തുടർന്നെത്തിയ രജിത് പാഷാണം ഷാജിയെയും ആര്യയെയുംനോമിനേറ്റ് ചെയ്തു. പലപ്പോഴും തന്നെ ഒറ്റപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്ന ആളാണ് ഷാജിയെന്നും, ക്യാപ്റ്റനായതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും രജിത് പറഞ്ഞു. അനീതിയായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതം കാണിക്കുകയാണ് ആര്യ ചെയ്യുന്നതെന്നും രജിത് പറഞ്ഞു.

പിന്നീടെത്തിയവരിൽ രഘു പാഷാണം ഷാജിയെയും വീണയെയും നോമിനേറ്റ് ചെയ്തു. ഷാജി രഘുവിനെയും സുജോയെയും നോമിനേറ്റ് ചെയ്തു. സുജോ പാഷാണം ഷാജിയെയും വീണയെയും നോമിനേറ്റ് ചെയ്തു. വീണ നോമിനേറ്റ് ചെയ്തത് രഘു, അലസാന്‍ഡ്ര എന്നിവരെ ആയിരുന്നു. ഫുക്രുവിന്‍റെ നോമിനേഷനിൽ സുജോ , അമൃത അഭിരാമി എന്നിവരെയായിരുന്നു. സാന്‍ഡ്ര നോമിനേറ്റ് ചെയ്തത് ഷാജിയെയും അമൃത, അഭിരാമി എന്നിവരെയുമായിരുന്നു.

എന്നാൽ എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ച് രഘു ആര്യ എന്നിവർ നോമിനേഷനിൽ നിന്നും രക്ഷപെടുകയായിരുന്നു. അതേസമയം, താന്‍ ആദ്യമായി നോമിനേഷന്‍ പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞ രജിത് കുമാറിന്‍റെ പ്രതികരണവും രസകരമായിരുന്നു. ആരും തന്നെ നോമിനേറ്റ്  ചെയ്യാത്തതിന്റെ ഞെട്ടല്‍ രജിത്തിന്‍റെ മുഖത്തു നിന്ന് വായിക്കാമായിരുന്നെങ്കിലും ഇത് മറയ്ക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. ഒടുവില്‍ അദ്ദഹത്തെ കളിയാക്കി മറ്റുള്ളവര്‍ പാട്ടു പാടുകയും ചെയ്തു. പിന്നീട് നോമിനേഷനിൽ പേര് വരാത്തതിൽ ബിഗ്ഗ്‌ബോസിനോടും ഇത്രയും നാൾ വോട്ട് തന്ന പ്രേക്ഷകരോടും രജിത് നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button