CinemaGeneralLatest NewsMollywoodNEWS

പ്രേമം സിനിമയുടെ ഓഡീഷനിൽ പരാജയപ്പെട്ടു, പിന്നീട് സംസ്ഥാന പുരസ്‌കാരം വരെ നേടി; ആ താരം രജീഷയോ നിമിഷയോ: സോഷ്യൽമീ‍ഡിയ തിരയുന്നു

പ്രേമം ഓഡിഷന് എത്തി പുറത്തായ നടി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നൊരു നാഴികക്കല്ലാണ് പ്രേമം. ചിത്രം പുറത്തിറങ്ങി ഇത്രനാള്‍ പിന്നിട്ടിട്ടും പ്രേമം നല്‍കിയ ഫീല്‍ മലയാളി മറന്നിട്ടില്ല. നിവിന്‍ പോളിയെ സൂപ്പര്‍ താരത്തിലേക്ക് വളര്‍ത്തിയ ചിത്രം മലയാളത്തിന്റെ അതിര്‍ത്തിയും കടന്നു കുതിക്കുകയായിരുന്നു, സൂപ്പർ ഹിറ്റായി മാറിയ അൽഫോൺസ് ചിത്രം പ്രേമം ഓഡിഷന് എത്തി പുറത്തായ നടി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെന്ന് വെളിപ്പെടുത്തൽ.

ചിത്രവുമായി ബന്ധപ്പെട്ട രസകരമായൊരു കാര്യം പങ്കുവച്ചിരിക്കുകയാണ് കാസ്റ്റിങ് ഡയറക്ടറും നടനുമായ ദിനേശ് പ്രഭാകര്‍, പല തവണ ഓഡിഷൻ നടത്തിയെങ്കിലും ശരിയായില്ലെന്നും, അതിന് കാരണം അവരുടെ അന്നത്തെ മാനസിക അവസ്ഥയാവാമെന്നും കരുതുന്നതായി ദിനേശ് പറയുന്നു.

എന്നാൽ ദിനേശ്ഇത് പറഞ്ഞതിന് പിന്നാലെസ മൂഹമാധ്യമങ്ങളൊന്നാകെ ആരാധകർ ദിനേശ് പറഞ്ഞ നടിയെ തേടിയിറങ്ങി. 2015ലാണ് പ്രേമം റിലീസ് ചെയ്തത്, രജിഷ വിജയന്‍, നിമിഷ സജയന്‍ എന്നിവര്‍ക്കാണ് അതിനുശേഷം സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button