BollywoodCinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസില്‍ വണ്ടും കയ്യാങ്കളി ; നീ ആണുങ്ങളെ കണ്ടിട്ടില്ലെന്ന് സുജോയോട് ഫക്രു

കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് സുജോ ചാടിവരികയാണ്. അതിനുള്ളില്‍ വെച്ച് തന്നെ ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടങ്ങി

ബിഗ് ബോസില്‍ കോടതി ടാസ്‌ക് കഴിഞ്ഞ് സുജോയും ഫുക്രുവും തമ്മില്‍ തര്‍ക്കം മുറുകുന്നതിന്റെ സൂചനകള്‍ നല്‍കി പുതിയ പ്രമോ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്.  കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് സുജോ ചാടിവരികയാണ്. അതിനുള്ളില്‍ വെച്ച് തന്നെ ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടങ്ങി. സുജോ പിടിച്ച് തള്ളുന്നതും ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം.

അകത്തെ തര്‍ക്കം പുറത്തേക്കും കടക്കുന്നു. ബിഗ് ബോസ് വീട്ടിലേക്കുള്ള വാതിലിന് മുന്നിലും ഇരുവരും തര്‍ക്കിക്കുകയാണ്. നീ എവിടേക്കാ പോകുന്നതെന്ന സുജോയുടെ ചോദ്യത്തിന് ഞാനിവിടെ നില്‍ക്കുമെന്ന് ഫുക്രു മറുപടി നല്‍കുന്നു. നീ ഒന്നും ചെയ്യില്ല, പോടാ, നീ ആണുങ്ങളെ കണ്ടിട്ടില്ലെന്നും ഫുക്രു പറയുന്നു. അലസാന്‍ഡ്രയും രഘുവും സുജോയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം തള്ളി മാറ്റുകയാണ് സുജോ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button