CinemaGeneralLatest NewsMollywoodNEWS

‘നിങ്ങളെല്ലാവരും ചേർന്ന് ആ പാവം സാറിന് കൊല്ലുവോ’? ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോ കണ്ട് പ്രേക്ഷകർ ചോദിക്കുന്നതിങ്ങനെ

ഡോറു തുറക്കുംമുമ്പ് വീണ രജിത്തിന്‍റെ കൈക്ക് പിടിക്കരുതെന്ന് അമൃത വിളിച്ചുപറയുന്നതും വീഡിയോയിൽ കേള്‍ക്കാം.

അപ്രതീക്ഷിത കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കോടതി ടാസ്ക് കഴിഞ്ഞ് എന്താണ് ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പുറത്തുവന്ന പ്രൊമോ വീഡിയോയില്‍ അത്തരത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ആക്ടിവിറ്റി ഏരിയയില്‍ നിന്ന് പുറത്തേക്ക് വരുന്ന മത്സരാര്‍ത്ഥികളെയാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്.  ആദ്യം സുജോയാണ് പുറത്തേക്ക് വരുന്നത്. പിന്നാലെ രജിത്തും പുറത്തേക്ക് വരുന്നു. ഡോറു തുറക്കുംമുമ്പ് വീണ രജിത്തിന്‍റെ കൈക്ക് പിടിക്കരുതെന്ന് അമൃത വിളിച്ചുപറയുന്നതും വീഡിയോയിൽ കേള്‍ക്കാം.

തുടർന്ന് സുജോയ്ക്ക് പിന്നാലെ എത്തിയ രജിത് കാല് തെറ്റി സ്വിമ്മിങ് പൂളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീണയും ഫുക്രുവും സുജോയും ചേര്‍ന്നാണ് രജിത്തിനെ പൊക്കിയെടുക്കുന്നത്.  അതിനിടയില്‍ ഇവർ രജിത്തിന്‍റെ കൈക്ക് കയറി പിടിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ അഭിരാമിയും അമൃതയും ചേര്‍ന്ന് വീണയോട് തര്‍ക്കുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയിൽ പ്രൊമോ വീഡിയോ ഹിറ്റായതോട് പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്.

എൻ്റെ പൊന്നു ലാലേട്ടാ ..ആ പാവം സാറിനെ ഒന്ന് ഔട്ടാക്കിത്തരമോ … പാവത്തിന്റെ ജീവനെങ്കിലും കിട്ടുമല്ലോ എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഒരു ഫ്ളാറ്റിന് വേണ്ടി ഒരാളെ കൊല്ലാൻ പോലും മടിയില്ലാത്തവരാണ് ആര്യയും , വീണയും , ഫക്രുവും എന്നാണ് മറ്റൊരാൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button