CinemaGeneralLatest NewsMollywoodNEWS

‘ അയാള്‍ അറിയാതെ ചെയ്തതായിരിക്കും ; രജിത്തിന് പുറത്താക്കിയ സംഭവത്തിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി

സംഭവം നടന്ന ശേഷം അയാള്‍ക്ക് അങ്ങനെ സംഭവിക്കേണ്ടതില്ലല്ലോ എന്നായിരുന്നു ദയയുടെ പ്രതികരണം.

ബിഗ് ബോസിൽ ഈ ആഴ്ച നടന്ന ലക്ഷ്വറി ബഡ്ജറ്റ് ടാസ്കിൽ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു നടന്നിരുന്നത്. ടാസ്കിന്റെ ഭാഗമായി ബിഗ് ബോസ് വീടിന് ഹൈസ്കൂള്‍ പശ്ചാത്തലമാക്കി മാറ്റുകയായിരുന്നു.  ടാസ്കില്‍ കുരുത്തംകെട്ട കുട്ടികളും നിലയ്ക്ക് നിര്‍ത്താന്‍ പോന്ന അധ്യാപകരും ഉള്ള അച്ചടക്കമുള്ള സ്കൂളായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എന്നാൽ ടാസികിനിടെ ക്ലാസ് റൂമില്‍, പിറന്നാളിന് മധുരം നല്‍കുന്ന രേഷ്മയുടെ കണ്ണില്‍ കുസൃതിയെന്നോണം പച്ചമുളക് തേക്കുകയായിരുന്നു രജിത്. തുടർന്ന് ഈ സംഭവത്തിന് ശേഷം രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ദയ അശ്വതിയുടെ വൈകാരിക പ്രകടനങ്ങളായിരുന്നു ബിഗ് ബോസിൽ നടന്നത്.  സംഭവം നടന്ന ശേഷം അയാള്‍ക്ക് അങ്ങനെ സംഭവിക്കേണ്ടതില്ലല്ലോ എന്നായിരുന്നു ദയയുടെ പ്രതികരണം. ബാക്കിയുള്ളവര്‍ക്ക് നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന മാഷിനിതെന്ത് പറ്റിയെന്നും മറ്റാരെങ്കിലുമാണ് ഇത് ചെയ്തതെങ്കില്‍ ഇവിടെ എല്ലാരും കൂടെ അവരെ പച്ചയ്ക്ക് തിന്നേനെ എന്നും ദയ തനിച്ചിരുന്ന് സംസാരിച്ചിരുന്നു.

എന്നാല്‍ ബിഗ് ബോസ് രജിത്തിനെ പുറത്താക്കി എന്നുള്ള അറിയിപ്പ് കൊടുത്തതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറ‍ഞ്ഞു. പിന്നാലെ കുളിമുറിയിലേക്ക് ഓടിയ ദയ പൊട്ടിക്കരഞ്ഞു. ഡോര്‍ അടച്ചിട്ട് കരയുകയായിരുന്ന ദയയെ പിന്നാലെ എത്തിയ എലീനയും ആര്യയും പുറത്തേക്ക് വിളിച്ചു. അയാള്‍ അറിയാതെ ചെയ്തതാവും എന്നും ദയ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഡോറടച്ചിട്ട് കരയരുതെന്നും പുറത്തുനിന്ന് കരയണമെന്നും ഫുക്രുവും എലീനയും ആര്യയും പറഞ്ഞു. അപ്പോഴും അവിടെയിരുന്നു ഏങ്ങി ഏങ്ങി കരയുകയായിരുന്നു ദയ ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button