CinemaGeneralLatest NewsMollywoodNEWSVideos

സുഡാനിക്ക് ശേഷം സകരിയ; ഹലാല്‍ ലവ് സ്റ്റോറി മേക്കിംഗ് വീഡിയോ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലങ്ങളിലെ രസകരമായ നിമിഷങ്ങള്‍ ചേര്‍ന്നതാണ് മേക്കിംഗ് വീഡിയോ.

സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പായ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷുവിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button