CinemaGeneralLatest NewsNEWSTollywood

കോവിഡ് 19: തെന്നിന്ത്യൻ സിനിമ താരം പ്രഭാസ് ക്വാറന്‍റൈനില്‍

കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം.

കോവിഡ് 19 പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമ താരം പ്രഭാസും ക്വാറന്‍റൈനില്‍. പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായി വിദേശത്തായിരുന്ന താരം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് സ്വയം ക്വാറന്‍റൈന് വിധേയനാവുകയാണെന്ന് വ്യക്തമാക്കിയത്.

എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും താരം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. പ്രഭാസിന്‍റെ കരിയറിലെ ഇരുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button