GeneralLatest NewsTollywood

പെട്ടെന്ന് ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുക, എപ്പോഴും പേടിച്ചിരിക്കുക; ലോക്ക്ഡൗണ്‍ കാലത്ത് മക്കളുടെ മാറ്റത്തെക്കുറിച്ച് നടി

ഉറക്കമില്ലായ്മയും ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണരുന്നതുമെല്ലാം ഉത്കണ്ഠ ഉള്ളതുകൊണ്ടാണ്. ഭക്ഷണം ശരിയായി കഴിക്കാതിരിക്കുക,

ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും അവരവരുടെ വെടുകളില്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ ക്വാറന്റൈന്‍ ദിനങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നതിനേക്കുറിച്ച്‌ സംസാരിക്കുകയാണ് നടി സമീറ റെഡ്ഡി. കുഞ്ഞുങ്ങളിലെ ഉത്കണ്ഠയെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളെ അമ്മമാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സമീറ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കുട്ടികളുടെ മാനസീകാരോഗ്യത്തെ നിലവിലെ സംഭവവികാസങ്ങള്‍ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ടെന്ന് സമീറ പറയുന്നു. തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് എന്താണെന്നായിരിക്കും ഇപ്പോള്‍ എല്ലാ കുട്ടികളും ചിന്തിക്കുന്നത്. നമുക്ക് ഇത്രയധികം ഉത്കണ്ഠ ഉണ്ടെങ്കില്‍ കുട്ടികളില്‍ അത് എത്രമാത്രം കൂടുതലായിരിക്കും എന്ന് ചിന്തിച്ചുനോക്കൂ…’, സമീറ പറയുന്നു.

കുട്ടികളില്‍ ഉത്കണ്ഠയുണ്ടാകുമ്ബോള്‍ പ്രകടമാകുന്ന ചില മാറ്റങ്ങളെക്കുറിച്ചും സമീറ പങ്കുവച്ചിട്ടുണ്ട്. ഉറക്കമില്ലായ്മയും ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണരുന്നതുമെല്ലാം ഉത്കണ്ഠ ഉള്ളതുകൊണ്ടാണ്. ഭക്ഷണം ശരിയായി കഴിക്കാതിരിക്കുക, പെട്ടെന്ന് ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുക, എപ്പോഴും പേടിച്ചിരിക്കുക, നെഗറ്റീവ് ചിന്തകള്‍, ടെന്‍ഷന്‍, ഇടയ്ക്കിടെ ടോയിലറ്റില്‍ പോകുക, തുടര്‍ച്ചയായി കരയുന്നു, വയറുവേദനയും മറ്റ് അസ്വസ്ഥതകളും പറയുക തുടങ്ങിയ കുട്ടികളിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്നും സമീറ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button