CinemaGeneralMollywoodNEWS

സ്ക്രീനില്‍ ഇനി ഏത് നടന്‍ വന്നാലും ഞാന്‍ ശ്രദ്ധിക്കുന്നത് എന്‍റെ അച്ഛനെയായിരുന്നു: അര്‍ജുന്‍ അശോകന്‍

പാണ്ടിപ്പട, പറക്കും തളിക, പട്ടാഭിഷേകം, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്

താരപുത്രനെന്ന ടാഗില്‍ നിന്ന് മലയാള സിനിമയിലെ ഇരുത്തം വന്ന നടനായി അര്‍ജുന്‍ അശോകന്‍ മാറുമ്പോള്‍ തന്റെ അച്ഛന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. ബാല്യകാലത്ത് സ്ക്രീനില്‍ ഏതു നടനെക്കാണിച്ചാലും അച്ഛനെയാണ് താന്‍ നോക്കുന്നതെന്നും അര്‍ജുന്‍ അശോകന്‍ ഹരിശ്രീ അശോകന്റെ ഇഷ്ട സിനിമകള്‍ പങ്കുവെച്ചു കൊണ്ട് ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.

‘കുട്ടിക്കാലത്ത്  സിനിമ കാണുമ്പോള്‍ സ്ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ്‌ ഞാന്‍ ആദ്യം നോക്കുന്നത്. അച്ഛന്‍ എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഒരുപാടു  സിനിമാ ലൊക്കേഷനുകളില്‍ പോയിട്ടുണ്ട്. പാണ്ടിപ്പട, പറക്കും തളിക, പട്ടാഭിഷേകം, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്.  ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ മാത്രം ചെയ്യുക എന്നതാണ് അച്ഛന്‍ എനിക്ക് നല്‍കിയ ഉപദേശം. അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കുക, എടുത്താല്‍ പൊങ്ങാത്ത വേഷങ്ങള്‍ സ്വീകരിച്ചാല്‍ അത് അഭിനയത്തെ സാരമായി ബാധിക്കും’.

shortlink

Related Articles

Post Your Comments


Back to top button