BollywoodCinemaGeneralLatest NewsNEWS

കാമുകിയുടെ ലൈവ് ചാറ്റ് സെക്ഷനില്‍ അബദ്ധത്തില്‍ എത്തി സല്‍മാന്‍ ഖാൻ ; ലോക്ഡൗണ്‍ ആഘോഷമാണോ എന്ന് ആരാധകര്‍

ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച

കോവിഡ് പ്രതിസന്ധികള്‍ക്കിടെ രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. പന്‍വാലിലെ ഫാം ഹൗസിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാൻ ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ നടനെ പറ്റിയ ഒരു അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താരത്തിന്റെ കാമുകിയും റുമേനിയന്‍ ടെലിവിഷന്‍ അവതാരകയുമായ ലൂലിയ വന്റൂരിന്റെ ലൈവ് ടിവി ചാറ്റ് ഷോയ്ക്കിടയിൽ സല്‍മാന്‍ ഖാനും എത്തിയിരിക്കുകയാണ്. ലൂലിയ വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു . ഇതിനിടെയാണ് സൽമാൻ ഖാൻ, ലൂലിയയുടെ പുറകിലൂടെ പ്രത്യക്ഷപ്പെട്ടത്.

 

ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച. ലൂലിയും സൽമാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകർക്കും ഇതൊരു ആഘോഷമായി.

ഇതോടെ ലോക്ഡൗണ്‍ കാലം ആഘോഷിക്കുകയാണോ, ഫാം ഹൗസില്‍ യൂലിയക്കൊപ്പമാണോ എന്ന ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button