GeneralLatest NewsMollywood

നടൻ മിഥുൻ രമേശിന് ഭാര്യയുടെ സർപ്രൈസ്; പിറന്നാള്‍ സമ്മാനം ഏറ്റെടുത്ത് ആരാധകര്‍

കുഞ്ചാക്കോ ബോബനും മിഥുന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

അവതാരകനായി തിളങ്ങുന്ന നടനാണ് മിഥുൻ രമേശ്‌. താരത്തിന്റെ പിറന്നാളിന് ഭാര്യ ലക്ഷ്മി മേനോൻ ഒരുക്കിയ സർപ്രൈസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. മിഥുന്റെ ആദ്യകാല സിനിമയിലെ രംഗങ്ങളും ജീവിതത്തിലെ രസകരമായ നിമിഷങ്ങളും കോർത്തിണക്കി തയാറാക്കിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

പ്രിയ സുഹൃത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. ജോജു ജോർജും വിജയ് യേശുദാസുമടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും മിഥുന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവിയാണ് മകള്‍.

shortlink

Related Articles

Post Your Comments


Back to top button