Latest NewsNEWS

നാല് മക്കളില്‍ അമ്മയുമായി ഏറെ സാമ്യം തനിക്കാണെന്ന് ഫോട്ടോകള്‍ ചേര്‍ത്തുവച്ച് വ്യക്തമാക്കി അഹാനയുടെ സഹോദരി ; കാര്‍ബണ്‍ കോപ്പിയാണോ എന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ലോക്ക്ഡൗണ്‍ ആയതോടെ രസകരമായ നിരവധി വീഡിയോകള്‍ കൃഷ്ണകുമാറും മക്കളും ചെയ്യാറുണ്ട്. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ പുതിയ കുറച്ച് ഫോട്ടോകളുമായാണ് താരത്തിന്റെ മകളും അഹാനയുടെ സഹോദരിയുമായ ഇഷാനി എത്തിയിരിക്കുന്നത്. നാല് മക്കളില്‍ അമ്മ സിന്ദുവുമായി ഏറെ സാമ്യം തനിക്കാണെന്നു വ്യക്തമാക്കുന്ന കുറച്ച് ചിത്രങ്ങളുമായാണ് ഇഷാനി എത്തിയിരിക്കുന്നത്.

ഇഷാനി അമ്മ സിന്ദു കൃഷ്ണയുടെ പണ്ടത്തെ ചിത്രങ്ങളും തന്റെ ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്താണ് അമ്മയുമായുള്ള തന്റെ സാമ്യം വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതില്‍ അമ്മയുമായി തനിക്കുള്ള സാമ്യമാണ് കാണിച്ചിരിക്കുന്നത്. നാലുമക്കളില്‍ അമ്മയുമായി ഏറെ സാമ്യം ഇഷാനിക്ക് തന്നെയെന്ന് ആരാധകരും പറയുന്നു.

https://www.instagram.com/p/CAKqIH1h84R/

 

 

https://www.instagram.com/p/CAIIncBhnUa/

 

അമ്മയുടെ 21 വയസിലുള്ള രണ്ട് ഫോട്ടോയും അതേവസ്ത്രത്തില്‍ താന്‍ 19 വയസിലും ഉള്ള ചിത്രങ്ങളാണ് ഇഷാനി പങ്കുവച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്ത ഭാവത്തിലാണ് ഇഷാനി എത്തുന്നത്.

https://www.instagram.com/p/CAFsTCahMWg/

അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴുള്ള ചിത്രവും ഇഷാനിക്ക് 19 വയസ്സുള്ളപ്പോഴുള്ളൊരു ചിത്രമാണ് ഒന്ന്. ഇതില്‍ അമ്മ ഉടുത്തുനിന്നിരുന്ന അതേ സാരിയുമാണ് ഇഷാനിയും ഉടുത്തിരിക്കുന്നത്.

അമ്മയുടെ കാര്‍ബണ്‍ കോപ്പി തന്നെയാണ് ഇഷാനിയെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. ഇത് അമ്മയുടെ അതേ വസ്ത്രം തന്നെയാണോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. തന്റെ അതേ വസ്ത്രം തന്നെയാണ് ഇഷാനി ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി അമ്മ സിന്ദുവും എത്തി.

shortlink

Related Articles

Post Your Comments


Back to top button