BollywoodGeneralLatest NewsTV Shows

മതസൗഹാർദ്ദത്തെ തകർക്കുന്നു; നടി അനുഷ്ക ശർമയ്ക്കെതിരേ പരാതി നൽകി ബിജെപി എം.എൽ.എ

രാജ്യസുരക്ഷാ ആക്ട് പ്രകാരമാണ് നന്ദകിഷോർ ​ പരാതി നൽകിയിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ് സീരിസ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്പ് ആമസോണ്‍ പ്രൈമില്‍ റിലീസായ ഈ ഷോ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഈ വെബ്സീരിസിനെതിരെ പരാതിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് ബിജെപി എം.എൽ.എ നന്ദകിഷോർ ​ഗുജ്റാൾ.

രാജ്യസുരക്ഷാ ആക്ട് പ്രകാരമാണ് നന്ദകിഷോർ ​ പരാതി നൽകിയിരിക്കുന്നത്. പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ​ നന്ദകിഷോർ ​ ഗുജ്റാൾ ആരോപിച്ചു.

പാതാൾ ലോകിൽ വില്ലനായെത്തുന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോകിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്.

ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button