Latest NewsNEWS

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്, മാറിയ കാലത്തില്‍ സിനിമ നിര്‍മിക്കുന്നതില്‍ പുത്തന്‍ വഴുകളുമായി ഹരീഷ് പേരടി

കോവിഡില്‍ സിനിമാ ലോകം ഒന്നടങ്കം നിശ്ചലമായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഇപ്പോള്‍ സിനിമ-സീരിയല്‍ മേഖലയ്ക്കും ഇളവുകള്‍ നല്‍കിയിരിക്കുന്നു. കര്‍ശന നിബന്ധനകളോടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ ആളുകളുടെ എണ്ണം കുറച്ചും ആലിംഗനവും ചുംബനവും ഹസ്തദാനവും ഒഴിവാക്കിയും 65 വയസിനു മുകളിലുള്ളവരെ ഷൂട്ടിങ് സെറ്റില്‍ നിന്നും മാറ്റി നിര്‍ത്തിയും മാസ്‌കും സാറ്റിറ്റൈസറും നിര്‍ബന്ധമാക്കിയുമാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ ഇക്കാലത്ത് സിനിമ ചിത്രീകരണം എങ്ങനെയായിരിക്കാം എന്നും എങ്ങനെയായിരിക്കണമെന്നും എന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് പേരടി.

മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. 150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്.ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച്, ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനര്‍നിര്‍മ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകന്‍ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമില്‍ വെച്ച് അത് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

റീലിസിങ്ങിന് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ തയ്യാറാണെന്നും അതുമല്ലെങ്കില്‍ സിനിമയിലെ നിലവിലുള്ള സംഘടനകള്‍ ഒന്നിച്ച് നിന്നാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ കോവിഡ് കാല ചിത്രീകരണത്തെ കുറിച്ചും പുത്തന്‍ മാര്‍ഗങ്ങളെ കുറിച്ചും പറയുന്നത്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്..ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച് ..ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനര്‍നിര്‍മ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകന്‍ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമില്‍ വെച്ച് അത് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്യും…മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും…റീലിസിങ്ങിന് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ തയ്യാറാണ് ..അതുമല്ലങ്കില്‍ സിനിമയിലെ നിലവിലുള്ള സംഘടനകള്‍ ഒന്നിച്ച് നിന്നാല്‍ നമുക്കുതന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്..ഒത്തു പിടിച്ചാല്‍ മലയും പോരും ഐലസാ.

https://www.facebook.com/hareesh.peradi.98/posts/743811172825901

shortlink

Related Articles

Post Your Comments


Back to top button