BollywoodGeneralLatest News

പ്രമുഖ നിര്‍മാതാവ് കോവിഡ് ബാധിച്ച്‌ മരിച്ചു; ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം

പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പ്രമുഖ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. 77 വയസായിരുന്നു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ രോ​ഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അനില്‍ സൂരിക്ക് ചില ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണവുമായി സഹോദരന്‍ രം​ഗത്ത്.

അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നുവെന്നും ലീലാവതി, ഹിന്ദുജ തുടങ്ങിയ ആശുപത്രികള്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചുവെന്നും പിന്നീടാണ് അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രാജീവ് വ്യക്തമാക്കി.

പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button