CinemaGeneralKollywoodLatest NewsNEWS

അന്ന് ജീവിതം സ്തംഭിച്ചു, സ്വയം അവസാനിപ്പിക്കാനായിരുന്നു ആ​ഗ്രഹം; ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിച്ചവരെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ഞായറാഴ്ചയാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്, താരം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വിഷാദത്തിലൂടെ താനും കടന്നു പോയിരുന്നു എന്നാണ് നടി ഖുഷ്ബു സുന്ദര്‍ വ്യക്തമാക്കുന്നത്, എല്ലാം അവസാനിപ്പിക്കാനിരുന്ന താന്‍ സ്വയം യുദ്ധം ചെയ്താണ് തിരിച്ചുവന്നതെന്ന് ട്വീറ്റുകള്‍ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

ഖുശ്ബുവിന്റെ ട്വീറ്റ്:

ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നു പോവുകയാണ്. അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും. എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവരേക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിച്ചവളേക്കാള്‍ ശക്ത. എന്റെ അവസാനത്തിനായി കാത്തിരുന്നവരേക്കാള്‍ ശക്ത എന്ന് പറയാം.

അന്ന്ഒരു ഘട്ടത്തില്‍ ജീവിതം സ്തംഭിച്ചു, അവസാനം കാണാന്‍ സാധിച്ചില്ല. അത് ഇരുണ്ടതും ഭയപ്പെടുത്തുന്നമായിരുന്നു. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കാണാതിരിക്കാന്‍ സ്വാര്‍ത്ഥയായി കണ്ണടച്ച് ഇരിക്കണം. എന്നേന്നുക്കുമായി ഉറങ്ങുക എന്നതായിരുന്നു എളുപ്പവഴി. പക്ഷേ എന്റെ ചടുലത എന്നെ തിരിച്ചു വലിച്ചു. സുഹൃത്തുക്കള്‍ എന്റെ മാലാഖമാരായിരുന്നു എന്നതാണ് ശരി.

അന്നൊക്കെ എന്റെ വിലയേറിയ ജീവിതത്തില്‍ എന്റെ മനസിലിരുന്ന് ആരോ കളിക്കുന്നുണ്ടായിരുന്നു. എന്നെ ഭയപ്പെടുത്തി, ആഴത്തിലുള്ള ഇരുണ്ട അദൃശ്യമായ കുഴിയിലേക്ക് തള്ളിയിടുന്ന ഒരാളുടെ അടുത്തേക്ക് ഞാന്‍ എന്തിനാണ് പോയത്? ഒരു പ്രകാശ കിരണത്തിന്, ഒരു പ്രതീക്ഷയ്ക്ക്, ഒരു അവസരത്തിനായി ഞാന്‍ പാടുപെട്ടു. എന്തിനാണ് ഞാന്‍ എല്ലാവരെയും വിട്ടയക്കേണ്ടത് എന്ന് ഞാന്‍ ഓർത്തു.

എന്നാൽ പരാജയത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ ഇരുട്ടിനെ ഭയപ്പെടുന്നില്ല. അജ്ഞാതമായ ശക്തിയെ ഞാന്‍ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഞാന്‍ ഇത്രയും ദൂരം എത്തിയത് കാരണം എനിക്ക് തിരിച്ചു യുദ്ധം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. എല്ലാ പരാജയങ്ങളെയും മറികടന്ന് എന്റെ വിജയ സ്ഥാനത്ത് എത്താന്‍ , അതുകൊണ്ട് മാത്രം വിജയിച്ചെന്നും ന‍ടി.

shortlink

Related Articles

Post Your Comments


Back to top button