CinemaGeneralLatest NewsMollywoodNEWS

കടുത്ത മാനസിക വൈഷമ്യങ്ങളെ തുടർന്ന് പലപ്പോഴും ചിത്രം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായി; മിഥുൻ മാനുവൽ

ഷൂട്ട് ചെയ്യുന്നതൊക്കെ കുളമാകുന്നുണ്ടോ എന്ന് ഭയമായിരുന്നു

താൻ നേരിട്ട കടുത്ത മാനസിക വൈഷമ്യങ്ങളെ തുടർന്ന് ആട് 2 എന്ന ചിത്രം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായെന്നും തുറന്നു പറഞ്ഞ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്നാണ് സ്വന്തം അനുഭവം പങ്കു വയ്ക്കാൻ തീരുമാനമെടുക്കുന്നതെന്നും ഒരു ക്രോണിക്ക് ഡിപ്രെഷൻ സർവൈവറായ താൻ കടന്നു വന്ന വഴികളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് അവർക്ക് ഉപകാരപ്രദമായിരിക്കുമെന്നും മിഥുൻ പറഞ്ഞു‌, വിഷാദരോഗത്തെക്കുറിച്ചും ആങ്സൈറ്റി ഡിസോർഡറിനെക്കുറിച്ചുമാണ് പ്രധാനമായും മിഥുൻ പറയുന്നത്. ആട് 2 ഷൂട്ടിങ്ങിനു മുൻപും ഷൂട്ടിങ്ങ് സമയത്തും താൻ നേരിട്ട വെല്ലുവിളികൾ അദ്ദേഹം തുറന്നു പറഞ്ഞു.

തനിയ്ക്ക് മരണഭയം, രോഗഭയം, ഷൂട്ട് കുളമാകുമ‌ോ എന്നുള്ള ഭയം അങ്ങനെ നിരവധി ഭയങ്ങൾ വന്നു കൊണ്ടേയിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോൾ ഇനി എനിക്ക് ഇതു പറ്റാതെ വന്നാൽ മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു, നിർമാതാവിനോട് അന്ന് ഇതു പറഞ്ഞിരുന്നില്ല, ഇനി ഒരു തിരിച്ചുപോക്കില്ല എന്ന് ഉറപ്പിച്ചതാണ്, ഷൂട്ട് ചെയ്യുന്നതൊക്കെ കുളമാകുന്നുണ്ടോ എന്ന് ഭയമായിരുന്നു.

എന്നാൽ പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.’ മിഥുൻ പറഞ്ഞു, എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ നേരിടാൻ ഏറ്റവും നല്ലതെന്നും ഒപ്പം ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതും അത്യാവശ്യമാണെന്ന് മിഥുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button