CinemaGeneralLatest NewsMollywoodNEWS

സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ,; പൃഥി രാജിന്റെ ‘വാരിയംകുന്നന്’ ഐക്യദാര്‍ഢ്യവുമായി മിഥുൻ മാനുവൽ

ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.’ എന്നായിരുന്നു മിഥുന്‍റെ ഫേസ്ബുക് പോസ്റ്റ്

സൂപ്പർ താരം പൃഥ്വിരാജ് നായകനാവുന്ന പുതിയ സിനിമയായ വാരിയംകുന്നന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ മുഥുന്‍ മാനുവല്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടത്തുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

https://www.facebook.com/MidhunManuelThomas/posts/917494035385727

എന്നാൽ ഇതിനിടയിലാണ് വാരിയംകുന്നന് ഐക്യദാര്‍ഢ്യവുമായി മിഥുന്‍ രംഗത്ത് വന്നത്. ‘സിനിമയെ ആർക്കാണ് പേടി? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.’ എന്നായിരുന്നു മിഥുന്‍റെ ഫേസ്ബുക് പോസ്റ്റ് പുറത്ത് വന്നത്.

https://www.facebook.com/PrithvirajSukumaran/posts/3034888606566183

ആഷിഖ് അബുവാണ് വാരിയംകുന്നന്‍ സംവിധാനം ചെയ്യുന്നത്. ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും.

shortlink

Related Articles

Post Your Comments


Back to top button