BollywoodCinemaGeneralKollywoodLatest NewsNEWSTollywood

ഇനിയും ആ ചോക്ലേറ്റ് നായകനാകുന്നത് ആനയെ അണ്ടര്‍വെയര്‍ ധരിപ്പിക്കുന്നതു പോലെ ആയിപ്പോകും; ആരാധകരെ ചിരിപ്പിച്ച് മാധവൻ

‘മിന്നലേ’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രം

ബോളിവുഡിൽ വൻ ഹിറ്റായ ‘രഹ്നാ ഹേ തേരേ ദില്‍ മേം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ മറുപടിയുമായി നടന്‍ മാധവന്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘മിന്നലേ’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രം.

ചോക്ലേറ്റ് ഹീറോ മാധവനും ദിയ മിര്‍സയുമായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്കാണ് മാധവന്‍ മറുപടി നല്‍കിയിരിക്കുന്നത്.

എന്റെ ചിത്രം ”രഹ്നാ ഹേ തേരേ ദില്‍ മേം ചിത്രത്തിന്റെ സീക്വലിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ കേട്ടു. അത് സത്യമാകട്ടെ കാരണം അതിനെ കുറിച്ച് എനിക്കൊരു ഐഡിയയുമില്ല. ദിയയുടെയും എന്റെയും ഇപ്പോഴത്തെ പ്രായം പരിഗണിച്ചു കൊണ്ടുള്ള തിരക്കഥയാകണേയെന്നാണ് പ്രാര്‍ഥന. ഇനി മാധവ് ശാസ്ത്രിയായി അഭിനയിച്ചാല്‍ അത് ആനയെ ജട്ടി ധരിപ്പിക്കുന്നത് പോലെയാകും” എന്നാണ് മാധവിന്റെ ട്വീറ്റ് പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments


Back to top button