CinemaGeneralLatest NewsMollywoodNEWS

എന്റെ മകനെ നല്ലൊരു മെസ്സി ഫാൻ ആക്കി വളർത്തിയെടുക്കണം; ആ​ഗ്രഹങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

മകന്റെ വരവോടെ കരിയറില്‍ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്നും കുഞ്ചാക്കോ

ക്യൂട്ട് കുഞ്ഞ് ഇസയും ഫുട്‌ബോളുമായി കൂട്ടുകൂടിയെന്നാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച പുതിയ ചിത്രം വ്യക്തമാക്കുന്നത്. ഫുട്‌ബോളുമായി നില്‍ക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ ഇസയെ മെസ്സി ഫാന്‍ ആക്കി വളര്‍ത്തണമെന്ന ഉപദേശങ്ങളും ആരാധകര്‍ കുഞ്ചാക്കോയ്ക്ക് നൽകുന്നുണ്ട്.

കൂടാതെ കുട്ടി ഇസ വളര്‍ന്നു പോയല്ലോ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ബാഡ്മിന്റണ്‍ റാക്കറ്റിനു നേരെ കൈനീട്ടുന്ന ഇസക്കുട്ടന്റെ ചിത്രവും കുഞ്ചാക്കോ പോസ്റ്റ് ചെയ്തിരുന്നു. ഇസക്കുട്ടനും അപ്പനെപ്പോലെ സ്‌പോര്‍സ് ഇഷ്ടപ്പെടുന്ന ആളാണെന്നാണ് ആരാധകര്‍ പറയുന്നത്.

https://www.instagram.com/p/CAk_KtsnUrV/

വലിയൊരു കാത്തിരിപ്പിന് ശേഷം, മകന്‍ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് കുഞ്ചാക്കോ നേരത്തെ പറഞ്ഞിരുന്നു. മകന്റെ വരവോടെ കരിയറില്‍ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകന്‍ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും താരം വ്യകര്തമാക്കി.

https://www.instagram.com/p/CB-agNWlWIN/

shortlink

Related Articles

Post Your Comments


Back to top button