CinemaGeneralLatest NewsNEWS

നാട്ടിലെ ഏറ്റവും മികച്ച ബര്‍ഗര്‍ ഷെഫിന് ജന്‍മദിനാശംസകള്‍; ഡിക്യുവിന് പിറന്നാളാശംസകളുമായി പൃഥിരാജ്

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്

ഇന്ന് 34ാം ജന്‍മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആശംസകള്‍ അറിയിക്കുകയാണ് താരങ്ങളും ആരാധകരും. ‘നാട്ടിലെ ഏറ്റവും മികച്ച ബര്‍ഗര്‍ ഷെഫിന് ജന്‍മദിനാശംസകള്‍’ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്, ദുല്‍ഖറിന് കേക്ക് വായില്‍ വച്ചു കൊടുക്കുന്ന ചിത്രവും പൃഥ്വി പങ്കുവച്ചു.

മലയാള സിനിമയിലെ അടുത്ത സുഹൃത്തക്കളാണ് പൃഥ്വിരാജും ദുല്‍ഖറും. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്. ദുല്‍ഖറിനും ഭാര്യ അമാലിനൊപ്പവുമുള്ള ചിത്രം പങ്കുവച്ചാണ് സുപ്രിയ ആശംസകള്‍ നേർന്നിരിയ്ക്കുന്നത്.

അടുത്തിടെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. തങ്ങളുടെ ആഡംബര കാറുകളില്‍ പൃഥ്വിയും ദുല്‍ഖറും നടത്തിയ യാത്രയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button