CinemaGeneralLatest NewsNEWS

ഹൊറര്‍ ത്രില്ലര്‍ ‘ര’; മലയാളത്തിലെ ആദ്യ സോംബി ചിത്രം

മലയാളത്തിലെ ആദ്യ സോംബി ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്

യുവ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയ് ജെ സംവിധാനം ചെയ്യുന്ന സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘ര’. മലയാളത്തിലെ ആദ്യ സോംബി ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഹിറ്റായി മാറിയ എസ്രയുടെ സഹ തിരക്കഥാകൃത്തായിരുന്നു മനു ഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഒലാലാ’യാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൂടാതെ ഡാനി ബോയിലിന്‍റെ 28 ഡെയ്സ് ലേറ്റര്‍, മിഷേല്‍ സോവിയുടെ സിമെറ്ററി മാന്‍, യോംഗ് സാങ് ഹോയുടെ ട്രെയിന്‍ ടു ബുസാന്‍ എന്നിവ വലിയ സ്വീകാര്യത നേടിയ സോംബി ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button