CinemaGeneralLatest NewsNEWS

നടി കങ്കണ മനോരോ​ഗി, അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാന്‍ അനുവദിക്കൂവെന്ന് ശിവസേന നേതാവ്

കങ്കണ അവര്‍ കഴിക്കുന്ന പാത്രത്തിലേക്ക് തന്നെയാണ് തുപ്പുന്നതെന്നും സഞ്ജയ് റാവത്ത്

മുംബൈ; പ്രശസ്ത ബോളിവുഡ് നടി കങ്കണക്കെതിരെ രൂക്ഷവിമർശനം. നടി കങ്കണാ റണൗട്ടിന്റെ മാനസികനില തകരാറിലാണെന്നും, കങ്കണയെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ‘ കങ്കണയ്ക്ക് മാനസികമായ പ്രശ്നമാണ്. കങ്കണ അവര്‍ കഴിക്കുന്ന പാത്രത്തിലേക്ക് തന്നെയാണ് തുപ്പുന്നതെന്നും ആക്ഷേപിച്ചു.

എന്നാൽ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ പിന്തുണയ്ക്കുന്നുണ്ട്. അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാന്‍ അനുവദിക്കൂ. രണ്ട് ദിവസം പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശിക്കാനായി സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി ചെലവ് വഹിക്കണം. സര്‍ക്കാരിന് കഴിയില്ലെങ്കില്‍ അവരുടെ യാത്രയ്ക്കുള്ള ചെലവ് വഹിക്കാന്‍ ഞങ്ങള്‍ തയാറാണെന്നും സഞ്ജയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button