GeneralLatest NewsTollywood

ആയുര്‍വേദത്തിന്റെ നട്ടെല്ലാണ് കഞ്ചാവ്; തുളസിച്ചെടി പോലെ ഔഷധ ഗുണം!! നടി നിവേദിതയ്ക്കെതിരെ പ്രതിഷേധം

താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷവിമര്‍ശനവും ട്രോളുകളും

ലഹരി മാഫിയയുമായി ബന്ധമുള്ള സിനിമാ താരങ്ങള്‍ക്ക് കുരുക്ക് മുറുകുകയാണ്. . ലഹരി മരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റിലായത് സിനിമാ മേഖലയെ കൂടുതല്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ കഞ്ചാവ് നിയമവിധേമാക്കണമെന്ന ആവശ്യവുമായി കന്നട നടി നിവേദിത. കഞ്ചാവിന് തുളസിച്ചെടി പോലെ ഔഷധ ഗുണമുണ്ടെന്നും, നിരോധിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് താരത്തിന്റെ ആരോപണം.

‘ ആയുര്‍വേദത്തിന്റെ നട്ടെല്ലാണ് കഞ്ചാവ്. നിരോധിക്കുന്നതിന് മുമ്ബ് ഒട്ടേറെ അസുഖങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- നടി പറഞ്ഞു.

എന്നാല്‍ താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷവിമര്‍ശനവും ട്രോളുകളും നിറയുകയാണ്. നിവേദിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button