CinemaGeneralLatest NewsNEWS

ലോക്ക്ഡൗണില്‍ എഴുതിയൊരു തിരക്കഥ, ‘ടോള്‍ ഫ്രീ 1600-600-60’; മലയാളികളെ ലക്ഷ്യം വച്ചൊരു ത്രില്ലർ ചിത്രം കൂടി

തിരക്കഥകൃത്തുകളില്‍ ഒരാളായ ടി. അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്

ഈ കോവിഡ് കാലത്ത് മറ്റൊരു എക്‌സ്പിരിമെന്റല്‍ ത്രില്ലര്‍ കൂടി ഒരുങ്ങുന്നു. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ടോള്‍ ഫ്രീ 1600-600-60’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് നടന്‍ ടൊവിനോ തോമസ് പുറത്തുവിട്ടിരിക്കുന്നത്. ടി. അരുണ്‍ കുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ഏത് പ്രതിസന്ധികളിലും സിനിമ അതിജീവിക്കുമെന്നതിന്റെ തെളിവായി മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം നേടട്ടെ എന്നും ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക്ഡൗണില്‍ എഴുതിയ ഒരു കഥയാണ് സിനിമയാവുന്നത് എന്നാണ് തിരക്കഥകൃത്തുകളില്‍ ഒരാളായ ടി. അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം…

പ്രിയപ്പെട്ടവരെ,

https://www.facebook.com/ActorTovinoThomas/posts/3935957503100908

നിറഞ്ഞ സന്തോഷത്തോടെ ഞാൻ ‘TOLLFREE -1600-600-60’ എന്ന എക്സ്പിരിമെന്റൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുകയാണ്.
അടുത്ത സുഹൃത്തും എൻ്റെ ആദ്യചിത്രത്തിൻ്റെ ഡയറക്ടറുമായ ശ്രീ. സജീവൻ അന്തിക്കാടാണ് ഈ സിനിമയുടെ സംവിധായകൻ.
കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നും അടുത്ത മാസം ചിത്രീകരിക്കപ്പെടുന്ന ഈ സംരംഭം ഏത് പ്രതിസന്ധിയിലും സിനിമ അതിജീവിക്കുമെന്നതിന്റെ തെളിവായി ഇനിയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടട്ടെ .

shortlink

Related Articles

Post Your Comments


Back to top button