GeneralLatest NewsNEWSTV Shows

ഇതെപ്പോള്‍ സംഭവിച്ചു? വിവാഹവേഷത്തിലിരിക്കുന്ന താരങ്ങളുടെ ചിത്രം പുറത്ത്!!

ബിഗ് ബോസ് മലയാളം പതിപ്പിന്റെ ആദ്യ സീസണിലൂടെ തന്നെ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായിരുന്നു.

വ്യത്യസ്തരായ കുറച്ചു പേർ നൂറ് ദിവസം ഒരു വീട്ടിൽ കഴിയുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയിലൂടെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹിതരാവുന്ന നിരവധി താരങ്ങളുണ്ട്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിന്റെ ആദ്യ സീസണിലൂടെ തന്നെ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായിരുന്നു. ഇപ്പോഴിതാ മുന്‍ബിഗ് ബോസ് താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പുറത്ത്.

read  also:ഇനിയും നരകത്തില്‍ വീഴാതിരിക്കാന്‍ സൂക്ഷിക്കണം; താര പുത്രന്റെ പോസ്റ്റിനു ആരാധകരുടെ കമന്റ്

ബിഗ് ബോസ് ഹിന്ദി 12-ാം സീസണിലെ മത്സരാര്‍ഥികളായിരുന്ന പ്രശസ്ത ഗായകനും നടനുമൊക്കെയായ അനുപ് ജലോട്ടയും ജസ്ലിന്‍ മത്താരുവും തമ്മില്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും ഇത് വെറും തമാശയാണെന്നും അനുപ് പറഞ്ഞിരുന്നു. വാസ്തവത്തില്‍ അവള്‍ എന്റെ ഒരു വിദ്യാര്‍ഥിനി കൂടിയാണെന്നും പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഗായകന്‍ മറുപടി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇരുവരും വിവാഹിതരായെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് ജസ്ലിന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അനുപിനെ ടാഗ് ചെയ്ത് കൊണ്ട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹവേഷത്തില്‍ അനുപ് ജലോട്ടയ്‌ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ജസ്ലിന്‍. ഇതെപ്പോള്‍ സംഭവിച്ചു, നിങ്ങളുടെ പ്രണയം സത്യമായിരുന്നോ തുടങ്ങി സംശയങ്ങള്‍ ഉന്നയിച്ചു ആരാധകരും എത്തി

shortlink

Related Articles

Post Your Comments


Back to top button