CinemaGeneralMollywoodNEWSUncategorized

സിനിമ ഹിറ്റായതോടെ എന്നെ കൊണ്ട് പോകാന്‍ ആളെത്തി, പക്ഷേ ഞാന്‍ ഒളിച്ചോടി: പറയാത്ത രഹസ്യം വെളിപ്പെടുത്തി സിദ്ധിഖ്

എന്നെ അന്വേഷിച്ച് അവര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ വരുന്നത് മനസിലാക്കി ഞാന്‍ ഞങ്ങളുടെ ജംഗ്ഷനില്‍ പോയി ഒളിച്ചു നിന്നു

മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധിഖ് എന്ന സംവിധായകന് അടുത്തിടെയായി തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങി പോകാന്‍ കഴിയുന്നില്ലെങ്കിലും എന്നും ഓര്‍ക്കാവുന്ന ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി തൊണ്ണൂറുകളില്‍ ചെയ്ത ‘ഹിറ്റ്ലര്‍’ എന്ന സിനിമ ഹിറ്റായപ്പോള്‍ അതിന്റെ റീമേക്ക് തെലുങ്കില്‍ എടുക്കാന്‍ അവിടെ നിന്ന് ആള് വന്നപ്പോള്‍ താന്‍ പേടിച്ചു മാറി നിന്ന അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

‘ഹിറ്റ്ലര്‍ സിനിമ കണ്ടിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് ആ ചിത്രം തെലുങ്കില്‍ എടുക്കണമെന്ന് ആഗ്രഹം തോന്നുകയും മലയാളത്തിലെ അതേ സംവിധായകനെ തന്നെ ഇവിടെ എത്തിക്കണമെന്ന് അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നെ അന്വേഷിച്ച് അവര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ വരുന്നത് മനസിലാക്കി ഞാന്‍ ഞങ്ങളുടെ ജംഗ്ഷനില്‍ പോയി ഒളിച്ചു നിന്നു. അത്രയ്ക്ക് ഭയമായിരുന്നു എനിക്ക് മറ്റു ഭാഷകളില്‍ പോയി സിനിമ ചെയ്യാന്‍. കാരണം എനിക്ക് സീന്‍സില്‍ ഭയങ്കര ഇന്‍വോള്‍വ്മെന്‍റ് ഉണ്ടാകും. അപ്പോള്‍ എനിക്ക് ഭാഷയുടെ കമാന്‍റ് ഇല്ലെങ്കില്‍ അത്രയും  ഇന്‍വോള്‍വ് ചെയ്യാന്‍ കഴിയുമോ എന്ന പേടിവരും’.സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button