CinemaGeneralNEWS

മേക്കപ്പില്ലാതെ കണ്ട ഏറ്റവും സൗന്ദര്യവതിയായ നായികയെക്കുറിച്ച് അന്ന് കൽപ്പന പറഞ്ഞത്!

മേക്കപ്പില്ലാതെ സുന്ദരിയായി തോന്നിയ നായിക ജ്യോതികയാണ്

സിനിമയിൽ ഗ്രാമീണ തനിമയുള്ള നായികമാർ എല്ലാ കാലത്തും തിളങ്ങി നിന്നിട്ടുണ്ടെങ്കിലും മേക്കപ്പിനപ്പുറം പ്രമുഖ നായികമാരുടെ യഥാർത്ഥ മുഖ കാന്തി അങ്ങനെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മേക്കപ്പില്ലാതെയും സൗന്ദര്യപരമായി മുന്നിൽ നിൽക്കുന്ന നായികയാര് എന്ന ചോദ്യത്തിന് ഒരിക്കൽ കൽപ്പന പറഞ്ഞ മറുപടി തമിഴിലെ ജ്യോതികയെന്നായിരുന്നു. കൂടാതെ നടിയെന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നായികയെക്കുറിച്ചും കൽപ്പന തുറന്നു പറഞ്ഞിരുന്നു. ശ്രീദേവിയാണ് തൻ്റെ ഇഷ്ട നായികയെന്നും, ശ്രീദേവിയെ നിത്യവും കാണാൻ വേണ്ടി അവരുടെ വീട്ടിലോ ശ്രീദേവിക്കൊപ്പമോ താൻ വർക്ക് ചെയ്യാൻ വരെ തയ്യാറായിരുന്നുവെന്നും കൽപ്പന മുൻപൊരിക്കൽ ഒരു ടെലിവിഷൻ ചാനൽ ഷോയിലെ അഭിമുഖത്തിനിടയിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

‘മേക്കപ്പില്ലാതെ സുന്ദരിയായി തോന്നിയ നായിക ജ്യോതികയാണ്. പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ ആരാധന തോന്നിയിട്ടുള്ളത് ഒരേയൊരു നായികയോടാണ്. ശ്രീദേവിയാണ് എൻ്റെ സൂപ്പർ ഹീറോയിൻ. അവരെ നിത്യവും കാണുന്നതിന് വേണ്ടി അവരുടെ വീട്ടിലോ അവർക്കൊപ്പമോ വർക്ക് ചെയ്താലോ എന്ന് വരെ ആലോചിച്ചു. ഭ്രാന്തമായ ആരാധനയായിരുന്നു അത്. ശ്രീദേവിയുടെ ഒരോ സിനിമകൾ കാണുംതോറും ആരാധന അത്രത്തോളം കൂടി വന്നു’.

shortlink

Related Articles

Post Your Comments


Back to top button