CinemaGeneralMollywoodNEWS

നിങ്ങളുടെ സഹായിയുടെ ചെലവ് നിങ്ങൾ തന്നെ വഹിക്കണമെന്ന് പറഞ്ഞപ്പോൾ പാർവതി മിൽട്ടൺ പറഞ്ഞ മറുപടിയെക്കുറിച്ച് സംവിധായകൻ റാഫി

ഇതു ഞാൻ പാർവതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ അവർ അതിനു മറുപടിയായി ചോദിച്ചത്

വിൻ്റേജ് മോഹൻലാലിനെ പ്രേക്ഷകർക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു റാഫി മെക്കാർട്ടിൻ ടീമിൻ്റെ 2007-ല്‍ പുറത്തിറങ്ങിയ ‘ഹലോ’. അഡ്വക്കേറ്റ് ശിവരാമൻ എന്ന ആൽക്കഹോളിക് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞു നിന്ന സിനിമയിൽ പാർവതി മിൽട്ടണായിരുന്നു നായിക. ‘ഹലോ’യിൽ പാർവതിയെ ബുക്ക് ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സംവിധായകൻ റാഫി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

‘തെലുങ്കിലെ ഹിറ്റ് സിനിമകളിൽ അഭിനയിക്കുന്ന നടിയായിരുന്നു പാർവതി അന്ന്. ‘ഹലോ’ സിനിമയ്ക്ക് വേണ്ടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ പ്രതിഫലത്തിൻ്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിധിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നൽകാൻ കഴിയുന്ന പ്രതിഫലം അവിടെ നൽകാൻ കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാർവതി സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനിൽ നിന്നു വിളിച്ചു പറയുന്നത് പാർവതി അസിസ്റ്റൻ്റിൻ്റെ വല്ലതും കൂടെ കൂട്ടിയാൽ അതിൻ്റെ ചെലവ് പാർവതി തന്നെ വഹിക്കണമെന്ന്. ഇതു ഞാൻ പാർവതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ അവർ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാൻ കൊണ്ടു വരണോ? എന്നാണ്. ഞാൻ പറഞ്ഞതിനു മറുപടിയായി പരിഹാസരീതിയിൽ ചോദിച്ചതാണത്. ഒരു ഗുജറാത്തി പെൺകുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തിൽ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’. റാഫി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button