CinemaKollywoodLatest NewsMovie GossipsNEWS

രത്തൻ ടാറ്റയുടെ ജീവിതകഥയുമായി സുധ കൊങ്കാര ; നായകൻ മാധവനോ ?

കഥാപാത്രവുമായി ബന്ധപ്പെട്ട് മാധവൻ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്

സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത സുരരൈ പോട്ര് നു ശേഷം സുധ കൊങ്കാര പുതിയ ചിത്രവുമായെത്തുന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. രത്തൻ ടാറ്റയുടെ ജീവതകഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ നായകനായി മാധവൻ എത്തുമെന്ന തരത്തിലുള്ള വാർത്തയും സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി മാധവൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരം വാർത്തകളെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് മാധവൻ പ്രതികരിച്ചത്. ആരാധകരിൽ ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും അങ്ങനെയൊരു സിനിമയുടെ ചർച്ച നടന്നിട്ടില്ലെന്നും മാധവൻ വ്യക്തമാക്കി.

എയർ ഡക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ കൊങ്കാര സുരരൈ പോട്ര് ഒരുക്കിയത്. ചിത്രത്തിൽ നെടുമാരൻ എന്ന കേന്ദ്രകഥാപാത്രമായി എത്തിയത് സൂര്യയായിരുന്നു. അപർണ ബാലമുരളിയായിരുന്നു സിനിമയിൽ നായികയായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button