BollywoodGeneralLatest NewsMovie GossipsNEWS

അഡ്മിറ്റ് കാർഡിൽ അമ്മയുടെ സ്ഥാനത്ത് സണ്ണി ലിയോൺ ; വിദ്യാർത്ഥിക്ക് താരം കൊടുത്ത മറുപടി കണ്ടോ

അച്ഛൻ' എന്ന കോളത്തിൽ ഇമ്രാൻ ഹാഷ്മിയുടെ പേരായിരുന്നു. തെന്റേതല്ല" എന്നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ മറുപടി

ബിഹാറിലെ മുസാഫർപുറിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയുടെ പ്രവേശന കാർഡിൽ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹസ്മിയുടെയും സണ്ണി ലിയോണിയുടെയും പേര് ചേർത്ത സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവമായി എത്തിയിരിക്കുകയാണ് നടി സണ്ണി ലിയോൺ.

“ഈ കുട്ടി ഭയങ്കരനാണെന്നും വലിയ സ്വപ്നം കാണാനാകുമെന്നുമായിരുന്ന രസകരമായ മറുപടിയാണ് താരം നൽകിയത്. നേരത്തെയും താരത്തിനെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്.

‘അച്ഛൻ’ എന്ന കോളത്തിൽ ഇമ്രാൻ ഹാഷ്മിയുടെ പേരായിരുന്നു. സംഭവത്തിന് പ്രതികരണവുമായി ഇമ്രാൻ ഹാഷ്മി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. “ഞാൻ ആണയിടുന്നു, അതെന്റേതല്ല” എന്നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ മറുപടി.

ഭീം റാവു അംബേദ്‌കർ സർവകലാശാലയിലെ രണ്ടാം വർഷ ബി.എ. വിദ്യാർത്ഥിയായ 20 കാരനാണ് താരങ്ങളുടെ പേര് അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button