GeneralKollywoodLatest NewsNEWS

രജനികാന്തിന്റെ പാർട്ടിക്ക് പേരിട്ടു ; പ്രഖ്യാപനം ഈ മാസം 31ന്

ബാബയില്‍ രണ്ടനികാന്ത് രണ്ട് വിരലുകള്‍ ഉയര്‍ത്തി കാണിക്കുന്ന അപ്‌ന മുദ്ര ചിഹ്നമായി വേണമെന്ന് ആവശ്യപ്പെടും

ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയുടെ പേര് നിശ്ചയിച്ചതായി റിപ്പോർട്ട്. ‘മക്കള്‍ സേവൈ കക്ഷി’ എന്നാണ് പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഈ മാസം 31നാണ് പാര്‍ട്ടി പ്രഖ്യാപനം. ബാബയില്‍ രണ്ടനികാന്ത് രണ്ട് വിരലുകള്‍ ഉയര്‍ത്തി കാണിക്കുന്ന അപ്‌ന മുദ്ര ചിഹ്നമായി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിക്കും.

രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചെന്നൈയിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച കാര്യം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button