CinemaIndian CinemaLatest NewsNEWS

അദ്ദേഹം യഥാർത്ഥ ജീവിതത്തിലും ഒരു പോരാളിയാണ് ; സഞ്ജയ് ദത്തിനെക്കുറിച്ച് കെജിഎഫ് സംവിധായകൻ

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ക്രൂവിനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2 ‘. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കെജിഎഫ് 2ലെ ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹൈദരാബാദ് രാമോജി റാ വു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിച്ച ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂർത്തിയായിരിക്കുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ‘അധീര’ എന്ന പ്രതിനായക കഥാപാത്രവും യഷിന്‍റെ നായക കഥാപാത്രവും പങ്കെടുക്കുന്ന രംഗങ്ങളായിരുന്നു ഇവ. ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

സഞ്ജയ് ദത്ത് യഥാര്‍ഥ ജീവിതത്തിലും ഒരു പോരാളിയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ക്രൂവിനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button