GeneralLatest NewsMollywoodNEWS

മഴ പെയ്യിക്കാന്‍ പുതിയ കക്ഷിയോട് പോയ് പറ! അഭിനവ വൈശാലിയ്ക്കും ഋഷ്യശൃംഗനും ട്രോൾ മഴ

ന്യൂജന്‍ ഋഷ്യശൃംഗനോട് പിണങ്ങി നില്‍ക്കുന്ന പഴയഋഷ്യശൃംഗനാണ് ട്രോളിലെ താരം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ന്യൂജനറേഷന്‍ വൈശാലിയും ഋഷ്യശൃംഗനുമാണ്. നദീതീരത്ത് മരവുരിയണിഞ്ഞ് പ്രണയബദ്ധരായി നിൽക്കുന്ന ജോഡിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇപ്പോഴിതാ അഭിനവ വൈശാലിയേയും ഋഷ്യശൃംഗനേയും ട്രോളുകയാണ് ചില വിരുതന്മാർ.

ന്യൂജന്‍ ഋഷ്യശൃംഗനോട് പിണങ്ങി നില്‍ക്കുന്ന പഴയഋഷ്യശൃംഗനാണ് ട്രോളിലെ താരം. മഴ പെയ്യിക്കാന്‍ പുതിയ കക്ഷിയോട് പറയാനാണ് ഋഷ്യശൃംഗന്റെ പരിഭവം പറച്ചില്‍.

ഋഷ്യശൃംഗന്റെ തലയുടെ സ്ഥാനത്ത് രംഗപ്രവേശം ചെയ്ത ദശമൂലം ദാമുവിനേയും മണവാളനേയും ട്രോളുകളില്‍ കാണാം.

ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ വൈശാലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫോട്ടോകള്‍ക്ക് മോഡൽ അഭിജിത്തും ഭാര്യ മായയുമാണ്. മിഥുന്‍ ശാര്‍ക്കരയാണ് ആശയത്തിനും ഫോട്ടോയ്ക്കും പിന്നില്‍.

shortlink

Related Articles

Post Your Comments


Back to top button