BollywoodGeneralLatest NewsNEWSVideos

അഭിനയം മാത്രമല്ല സൊനാക്ഷിയ്ക്ക് മോഷണവുമുണ്ട് ; രസകരമായ വീഡിയോ കാണാം

രാത്രിയിൽ അടുക്കളയിൽ ഒളിഞ്ഞിരുന്ന് സ്നാക്ക്സ് കഴിക്കുന്ന വീഡിയോയാണ് സോനാക്ഷി പുറത്തുവിട്ടിരിക്കുന്നത്

ബോളിവുഡ് പ്രേക്ഷകരുടെയും അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൊനാക്ഷി സിൻഹ. പുതുവർഷം ആഘോഷിക്കാൻ സൊനാക്ഷി എത്തിയത് കേരളത്തിലായിരുന്നു. ഹൗസ് ബോട്ടിൽ ഇരുന്നു കൊണ്ട് കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രം സൊനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. പക്ഷെ കേരളത്തിൽ എവിടെയാണ് എന്ന വിവരം സൊനാക്ഷി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരു രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സോനാക്ഷി.

ഭക്ഷണ പ്രിയയാണ് സൊനാക്ഷി. രാത്രിയിൽ അടുക്കളയിൽ ഒളിഞ്ഞിരുന്ന് സ്നാക്ക്സ് കഴിക്കുന്ന വീഡിയോയാണ് സോനാക്ഷി പുറത്തുവിട്ടിരിക്കുന്നത്. ഓരോരോ സ്നാക്കുകളായി പുറത്തെടുത്ത് അടുക്കളയിൽ നിന്ന് എടുത്ത് പുറത്തേക്ക് കടക്കുന്ന സൊനാക്ഷിയെ വീഡിയോയിൽ കാണാം. രസകരമായ ഈ വീഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്.

https://www.instagram.com/p/CJtK5tYp0v5/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button