BollywoodGeneralLatest NewsNEWS

കേരളത്തിൽ അവധി ആഘോഷിച്ച് സൊനാക്ഷി സിൻഹ ; താരത്തിന്റെ ഹൗസ് ബോട്ട് സവാരിയുടെ ചിത്രം വൈറലാകുന്നു

കേരളത്തിൽ ഹൗസ് ബോട്ട് സവാരി ആസ്വദിച്ച് സൊനാക്ഷി സിൻഹ

ലോക്ക് ഡൗണിനു ശേഷം അവധി ആഘോഷിക്കുന്ന തിരക്കിലാണ് സിനിമ താരങ്ങൾ. ഇപ്പോഴിതാ തന്റെ അവധി ആഘോഷം ഇത്തവണ കേരളത്തിലാക്കിയിരിക്കുകയാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹ. ഹൗസ് ബോട്ട് സവാരിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൊനാക്ഷി തന്നെയാണ് തന്റെ അവധി ആഘോഷം കേരളത്തിലാണെന്ന് വ്യക്തമാക്കിയത്.

https://www.instagram.com/p/CJnIGjApimC/?utm_source=ig_web_copy_link

കേരളത്തിൽ ഇപ്പോൾ എവിടെ എന്ന കാര്യം പക്ഷെ ചിത്രത്തിനൊപ്പം സൊനാക്ഷി പറഞ്ഞിട്ടില്ല. അടുത്തിടെ താരം മാലിദ്വീപിൽ അവധി ആഘോഷിച്ചപ്പോഴത്തെ ഹോട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു.ധൂംകേതു’ എന്ന ഡിജിറ്റൽ റിലീസ് ചിത്രത്തിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവിൽ സൊനാക്ഷി അവതരിപ്പിച്ചത്. ബോളിവുഡ് താരം മല്ലിക ഷെരാവത്തും അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

shortlink

Post Your Comments


Back to top button