CinemaGeneralLatest NewsMovie GossipsNEWS

മമ്മൂട്ടിക്ക് നേരെ കണ്ണടയ്ക്കുന്നു, സുരേഷ് ഗോപിയും ഞാനും മാത്രം തെറ്റുകാർ? – കൃഷ്ണകുമാർ

'ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം'; എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍

രാഷ്ട്രീയ നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുള്ള താരമാണ് കൃഷ്ണ കുമാർ. രാഷ്ട്രീയ നിലപാട് അറിയിച്ചതോടെ താരത്തിനു നേരെ വ്യാപകമായ സൈബർ ആക്രമായിരുന്നു ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് തനിക്കും സുരേഷ് ഗോപിക്കും മാത്രം ഇത്തരത്തിൽ ട്രോളുകൾ വരുന്നതെന്ന് ചോദിക്കുകയാണ് സുരേഷ് കൃഷ്ണ.
ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു താരം ചോദ്യം ഉന്നയിച്ചത്.

‘എന്തുകൊണ്ടാണ് മമ്മൂട്ടിക്ക് നേരെ ട്രോളുകൾ ഇല്ലാത്തത്. രാഷ്ട്രീയ നിലപാട് മമ്മൂട്ടിയും തുറന്നു പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിനു ഇല്ലാത്ത ട്രോളുകൾ എന്തുകൊണ്ടാണ് സുരേഷ് ഗോപിയ്ക്കും എനിക്കും മാത്രം ഉണ്ടാകുന്നത്? മമ്മൂട്ടിയെ ആരും വിമർശിക്കാത്തത് എന്തുകൊണ്ടാണ്?’ കൃഷ്ണ കുമാർ ചോദിച്ചു.

Also Read: അധീരയുടെ മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ ; കെജിഎഫ് ടുവിന്റെ വിശേഷങ്ങളുമായി സഞ്ജയ് ദത്ത്

ഒരു ബിജെപി അനുഭാവി ആയതുകൊണ്ടാണ് താരത്തിനു ഇത്രയധികം അവഗണനകൾ നേരിടേണ്ടി വരുന്നതെന്നാണ് ബിജെഒഇ അനുഭാവികൾ പറയുന്നത്. കൃഷ്ണ കുമാറിന്റെ വീട്ടിൽ രാത്രിയിൽ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ സിനിമാ – സീരിയൽ രംഗത്തുള്ള ഒരാൾ പോലും പ്രതികരണവുമായി രംഗത്തെത്തിയിരുന്നില്ല. ഈ സംഭവത്തിലും സോഷ്യൽ മീഡിയ പ്രതിഷേധം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button