CinemaComing SoonGeneralLatest NewsNEWS

‘മാസ്റ്റർ’ ലീക്കായി; ക്ലിപ്പുകൾ ഷെയർ ചെയ്യരുതെന്ന് സംവിധായകൻ, പിന്നിൽ തമിഴ് റോക്കേഴ്സ്

മാസ്റ്റർ സിനിമയുടെ ചോർന്നു പോയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്

നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി. സോഷ്യല്‍ മീഡിയ വഴിയാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ പ്രചരിയ്ക്കുന്നത്. പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഇവയിൽ നടൻ വിജയുടെ ഇൻട്രോ രംഗവും ഉൾപ്പെടുന്നു.

വിഷയത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് പ്രതികരിച്ചു. സിനിമയിലെ ഭാഗങ്ങൾ ആരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർഥിച്ചു. മാസ്റ്റർ സിനിമയുടെ ചോർന്നു പോയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Also Read: ജാതിവാല് ഉപേക്ഷിക്കുന്നത് മന്ത് ചെത്തുന്നത് പോലിരിക്കും: പേരിലെ മേനോനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് നിര്‍മ്മാണ കമ്പനി. സീനുകള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരെ പരാതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button