GeneralKollywoodLatest NewsNEWSTollywood

സലാറിലേക്ക് ശ്രുതി ഹാസനെ ക്ഷണിച്ച് പ്രഭാസും സംഘവും

ഇന്‍സ്റ്റാഗ്രാമിലാണ് പ്രഭാസ് ശ്രുതിക്ക് പിറന്നാള്‍ ആശംസയറിയിച്ചത്

കെ.ജി.എഫ്. സംവിധായകന്‍ പ്രശാന്ത് നീൽ പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസന്‍ നായികയാകും. ശ്രുതിയുടെ പിറന്നാൾ ദിനത്തിൽ നായകനായ പ്രഭാസും നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസും നായികയ്ക്ക് പിറന്നാള്‍ ആശംസിച്ചതിനോടൊപ്പം ചിത്രത്തിലേക്ക് ക്ഷണവും അറിയിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലാണ് പ്രഭാസ് ശ്രുതിക്ക് പിറന്നാള്‍ ആശംസയറിയിച്ചത്. താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും പ്രഭാസ് കുറിച്ചു.

കെ.ജി.എഫ്. എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസാണ് സലാറിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button