CinemaGeneralIndian CinemaKollywoodLatest NewsNEWSTollywood

വീണ്ടും ഞെട്ടിച്ച് ”ആർആർആർ” പ്രഖ്യാപനം ; ചിത്രത്തിൽ ഹോളിവുഡ് നടി ഒലിവിയ മോറസും

ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്

വമ്പൻ താരനിരകളെ അണിനിരത്തി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട പുറത്തുവരുന്ന ഓരോ വാർത്തകളും ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഒരു വാർത്തയാണ് പുറത്തുവരുന്നത്.

ചിത്രത്തിലെ നായികമാരിലൊരാളുടെ വിവരമാണ് അണിയറക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് അണിയറക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് . ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പെയറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്.

വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. 300 കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിക്കുന്നത്.ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button