CinemaLatest NewsTollywood

തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ വിശേഷങ്ങളറിയാം

കഥ ഒരു ഭാഗത്ത് പൂർണ്ണമായി കാണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് സംവിധായകൻ

ജൂനിയർ എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം ദേവര രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ. സൂപ്പർതാരം ജൂനിയർ എൻടിആറിന്റെ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

വമ്പൻ ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യ സിനിമയായാണ് ദേവര നിർമ്മിക്കുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ ജാൻവി കപൂറാണ് നായികയായെത്തുന്നത്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദേവര ചിത്രം രണ്ട് ഭാഗങ്ങളായാണ് നിർമ്മിക്കുന്നതെന്ന് കൊരട്ടാല ശിവ വ്യക്തമാക്കി. വളരെയധികം കഥകൾ ചേർന്നു പറയേണ്ടതിനാൽ ദേവരയുടെ കഥ ഒരു ഭാഗത്ത് പൂർണ്ണമായി കാണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് സംവിധായകൻ പറയുന്നു.

അതുകൊണ്ടാണ് ദേവരയുടെ കഥ രണ്ട് ഭാ​ഗങ്ങളിലായി ഒരുക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാ​ഗം 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ ശിവ വ്യക്തമാക്കി. പ്രകാശ് രാജ്, ജിസ്സു സെൻഗുപ്ത, ശ്രീകാന്ത്, ടോം ചാക്കോ, നരെയ്ൻ, മുരളി ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.യുവസുധ ആർട്‌സും എൻടിആർ ആർട്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 300 കോടി രൂപ ബജറ്റിലാണ് ദേവര ഒരുങ്ങുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button