BollywoodGalleryGeneralLatest NewsNEWSSocial Media

ഭർത്താവിനൊപ്പമുള്ള പ്രണയകാല ഓർമ്മകൾ പങ്കുവെച്ച് സോനം കപൂർ

തന്റെ ഭര്‍ത്താവ് തന്നെ പ്രപ്പോസ് ചെയ്‍തിടത്തേയ്‍ക്ക് മനോഹരമായ ഒരു യാത്ര എന്ന് സോനം

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനം കപൂറിന്റെ വിവാഹവും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വ്യവസായിയായ ആനന്ദ് അഹുജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോനം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്നെ പ്രപ്പോസ് ചെയ്‍തപ്പോഴുള്ള ഫോട്ടോ എന്ന് പറഞ്ഞുകൊണ്ട് സോനം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. തന്റെ ഭര്‍ത്താവ് തന്നെ പ്രപ്പോസ് ചെയ്‍തിടത്തേയ്‍ക്ക് മനോഹരമായ ഒരു യാത്ര എന്നാണ് സോനം കപൂര്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറയുന്നത്.

https://www.instagram.com/p/CKwm7zLFfkU/?utm_source=ig_web_copy_link

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. 2016ല്‍ ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട ഇവര്‍ അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞു. ഇരുവരും ഇപോള്‍ താമസിക്കുന്നത് ലണ്ടനിലാണ്. ബോളിവുഡ് നടൻ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button