CinemaGeneralKeralaLatest NewsNEWS

“അമര”ത്തിന് ഇന്ന് 30ാം പിറന്നാൾ; ഓർമ്മകൾ പങ്കുവച്ച്‌ നിര്‍മാതാവ് മഞ്ഞളാംകുഴി അലി

മമ്മൂട്ടി, മുരളി, അശോകൻ, മാതു, കെപിഎസി ലളിത, ചിത്ര തുടങ്ങിയവർ തർക്കർപ്പൻ പ്രകടനം കാഴ്ചവച്ച് ഭരതന്‍ മാസ്റ്ററുടെ സംവിധാനമികവിൽ അവിസ്മരണമാക്കിയ അമരം എന്ന ചിത്രത്തിൻറ്റെ 30ാം വാര്‍ഷിക ദിനമാണിന്ന്. ഈ ദിനത്തിൽ സിനിമയുടെ ചിത്രീകരണ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നിര്‍മാതാവും എംഎല്‍എയുമായ മഞ്ഞളാംകുഴി അലി.

Read Also: ഭർത്താവിനൊപ്പമുള്ള പ്രണയകാല ഓർമ്മകൾ പങ്കുവെച്ച് സോനം കപൂർ

മഞ്ഞളാകുഴി അലിയുടെ ഉടമസ്ഥതയിലുള്ള മാക് പ്രൊഡക്‌ഷന്‍സും സിംഫണി ക്രിയേഷന്‍‌സും ചേര്‍ന്നായിരുന്നു ചിത്രത്തിൻറ്റെ വിതരണം നടത്തിയത്. ലോഹിതദാസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വൻ താരനിരയാണ് അണിനിരന്നത്. “എന്നാല്‍ ചിത്രം റിലീസാവുന്നത് വരെ കലികയറിയ കടല്‍പോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു തങ്ങളുടെയും മനസെ”ന്ന് പറയുകയാണ് അലി.

കടപ്പുറം ഭാഷയും താരപരിവേഷമില്ലാത്ത മമ്മൂട്ടി കഥാപാത്രവും വിജയത്തെ ബാധിക്കുമോ എന്ന സംശയങ്ങള്‍ക്കിടെ ചിത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത കഥ പങ്കുവയ്ക്കുകയാണ് അലി.

shortlink

Related Articles

Post Your Comments


Back to top button